അണക്കെട്ടുകള്‍ കേരളത്തിന്റേതു തന്നെയെന്ന് മുഖ്യമന്ത്രി

single-img
12 June 2014

Kerala Chief Minister Oommen Chandy meet E. Ahmedമുല്ലപ്പെരിയാറടക്കം നാല് അണക്കെട്ടുകളും കേരളത്തിന്റേതു തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. നാലു അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന ആരോപണങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞിരിക്കുന്നത്. ഈ അണക്കെട്ടുകള്‍ ഇപ്പോഴും കേരളത്തിന്റെ ഉടമസ്ഥാവകാശത്തിലാണ്. ഇത് തമിഴ്‌നാടിന്റെ കൈവശമാണെന്നു രജിസ്റ്ററില്‍ ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

2009-ല്‍ ഈ ഡാമുകള്‍ തമിഴ്‌നാടിന്റെ പട്ടികയിലുണ്ടായിരുന്നുവെന്നും എന്നാല്‍ തമിഴ്‌നാടുമായുള്ള കത്തിടപാടുകളുടെ ഫലമായി ഇത് 2014-ല്‍ ഇവ കേരളത്തിന്റെ പട്ടികയിലാക്കിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വിഷയത്തില്‍ അടുത്ത 33-ാം നമ്പര്‍ യോഗത്തില്‍ കേരളം ശക്തമായ നിലപാട് അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.