ഭക്ഷ്യമന്ത്രിക്കെതിരേ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

single-img
12 June 2014

Oommen chandy-9വിലക്കയറ്റത്തെക്കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടയില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെതിരേ മുഖ്യമന്ത്രി പരാമര്‍ശം നടത്തിയെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിലനിയന്ത്രണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നു പിന്മാറുന്നതു ശരിയാണോയെന്നു പരിശോധിക്കണമെന്നു ഭക്ഷ്യമന്ത്രിയോടു മുഖ്യമന്ത്രി ചോദിച്ചു. എന്നാല്‍ വിലക്കയറ്റ വിഷയത്തില്‍ മന്ത്രി അനൂപ് ജേക്കബിനെതിരേ മുഖ്യമന്ത്രി രംഗത്ത് തുടങ്ങിയ പരാമര്‍ശങ്ങളാണ് വാര്‍ത്തയില്‍ ഉണ്ടായിരുന്നത്.