സംസ്ഥാനത്ത് ഒരു മണിക്കൂർ വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത

single-img
11 June 2014

loadശക്തമായ മഴയില്ലാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഒരു മണിക്കൂർ വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത. 6.45നും 10.45നും ഇടയിൽ 45 മിനിട്ടാണ് ഇപ്പോൾ വൈദ്യുതി നിയന്ത്രണം. താൽച്ചറിൽ നിന്നും കൂടംകുളത്തിൽ നിന്നുമുള്ള വൈദ്യുതി വിഹിതത്തിൽ കുറവുണ്ടായതിനെത്തുടർന്ന് 20 മിനിട്ട് അധിക നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.

 

താൽച്ചറിൽ നിന്നും 152 മെഗാവാട്ടിന്റെയും കൂടംകുളത്തുനിന്നും 100 മെഗാവാട്ടിന്റെയും കുറവാണുള്ളത്. പുറത്തുനിന്നും വൈദ്യുതി കൊണ്ടുവന്ന് നിയന്ത്രണം ഒഴിവാക്കാൻ വൈദ്യുതി ബോർഡ് ശ്രമിക്കുന്നുണ്ട്. അതേസമയം വൈദ്യുതി ലഭിച്ചാൽ 20 മിനിട്ടു നേരത്തെ അധിക നിയന്ത്രണം ഒഴിവാക്കും. പ്രധാന വൈദ്യുതി ഉൽപ്പാദന കേന്ദ്രമായ ഇടുക്കിയിൽ സംഭരണശേഷിയുടെ 17 ശതമാനം വെള്ളം മാത്രമാണുള്ളത്.