ബോക്കൊ ഹറാം തീവ്രവാദികൾ 20 സ്ത്രീകളെ വീണ്ടും തട്ടിക്കൊണ്ടുപോയി

single-img
11 June 2014

boko-haram-nigeria_2908319b20 യുവതികളായ അമ്മമാരെ നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ട് പോയി.276 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ പ്രദേശത്താണ് വീണ്ടും തട്ടിക്കൊണ്ടുപോകല്‍.

പുരുഷന്മാര്‍ കാലികളെ മേയ്ക്കാന്‍ പോയ സമയത്ത് തോക്കുകളുമായി എത്തിയ ഭീകരര്‍ യുവതികളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. 15-നും 30-നുമിടയില്‍ പ്രായമുള്ളവരാണ് സ്ത്രീകള്‍. ഏപ്രിലിൽ ബോക്കൊ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ പെൺകുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല