ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ ഗില്‍മോര്‍ അന്തരിച്ചു

single-img
11 June 2014

gilmoreമെല്‍ബണ്‍ : 1975-ലെ ലോകകപ്പിലെ ഓസ്ട്രേലിയൻ സൂപ്പര്‍ ഫസ്റ്റ്ബൗളർ ഗില്‍മോര്‍ (62) അന്തരിച്ചു.   1975-ലെ സെമിഫൈനല്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് ഇംഗ്ലഷ് വിക്കറ്റുകളാണ് ഈ ഇടംകൈയന്‍ സ്വിങ് ബൗളര്‍ വീഴ്ത്തിയത് ഈ പ്രകടനത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായിമാറിയത്. ആ മത്സരത്തിൽ 93 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. ആറ്് വിക്കറ്റിനു 39 എന്ന നിലയില്‍ പരുങ്ങിയ ഓസീസിന് 28 റണ്‍സ് ബാറ്റുകൊണ്ടും ഗില്‍മോര്‍ സംഭാവന നല്കി കളിയിലെ കേമനുമായി.

ഫൈനലില്‍ വെസ്റ്റിന്‍ഡീസിനോട് ടീം തോറ്റെങ്കിലും 12 ഓവറില്‍ 48 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി ഗില്‍മോര്‍ വീണ്ടും താരമായി. ഓസ്‌ട്രേലിയയ്ക്കുവേണ്ടി 15 ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മാത്രം കളിച്ച ഗില്‍മോര്‍ 2005 ല്‍ വൃക്കമാറ്റിവെച്ചതിനുശേഷം അദ്ദേഹത്തിന് ഒട്ടേറെ ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ഏകദിനത്തില്‍ 10.31 ശരാശരിയോടെ 16 വിക്കറ്റും ടെസ്റ്റില്‍ 26.03 ശരാശരിയോടെ 54 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ നേട്ടം. കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം കളിജീവിതം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.