നന്ദിപ്രമേയ ചർച്ചയിൽ കോൺഗ്രസിനെ അതിശക്തമായി ആക്രമിച്ച് ബി.ജെ.പി

single-img
10 June 2014

rajeevനന്ദിപ്രമേയ ചർച്ചയിൽ കോൺഗ്രസിനെ അതിശക്തമായി ആക്രമിച്ച് ബി.ജെ.പി രംഗത്ത്. ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് പ്രാദേശിക പാർട്ടിയായി മാറിയിരിക്കുകയാണെന്ന് ചർച്ചയ്ക്ക് തുടക്കം കുറിച്ച് സംസാരിച്ച രാജീവ് പ്രതാപ് റൂഡി പറ‌ഞ്ഞു. എന്നാൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ കോൺഗ്രസിന്റെ അഭിപ്രായവും കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

കോൺഗ്രസിനെ പോലൊരു ദേശീയ പാർട്ടിയെ പ്രാദേശിക പാർട്ടിയായി സ്വാഗതം ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല. ഇത്തരം വലിയൊരു പതനത്തിലേക്ക് അവരെ നയിച്ചത് എന്താണ്?​ കഴിഞ്ഞ 65 വർഷത്തെ ദുർഭരണത്തിന് ജനങ്ങൾ നിങ്ങളെ ശിക്ഷിച്ചതാണ് എന്നും റൂഡി പറഞ്ഞു.