അമ്മ ഒരു യഥാര്‍ത്ഥ മാലാഖ: മോഹന്‍ലാല്‍

single-img
10 June 2014

Mpohanlalഗെയ്ല്‍ ട്രെഡ്‌വെല്‍ വിവാദം ഉള്‍പ്പെടെയുള്ള അമൃതാനന്ദമയിയ്ക്ക് എതിരായ വിവാദങ്ങളിലെല്ലാം അമ്മയെ പിന്തുണച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ വീണ്ടും അമൃതാനന്ദമയിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു.

പെരുച്ചാഴി എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായി അമേരിക്കയിലെത്തിയ മോഹന്‍ലാല്‍ അമേരിക്കന്‍ ടൂറിനായി എത്തിയ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഫോട്ടോയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും നടനുമായ വിജയ് ബാബുവിനൊപ്പം മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ലോസാഞ്ചല്‍സില്‍ അമൃതാനന്ദമയിയെ സന്ദര്‍ശിക്കാനെത്തിയിരുന്നു.

മാലാഖമാരുടെ നഗരത്തില്‍ ഒരു യഥാര്‍ത്ഥ മാലാഖ തന്നെ എത്തിയിരിക്കുകയാണെന്നും തനിയ്ക്കും സുഹൃത്ത് വിജയ്ക്കും അമ്മയുടെ ദര്‍ശനം ലഭിച്ചെന്നും ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.