തിരഞ്ഞെടുപ്പ് വിജയത്തിൽ അഹങ്കരിക്കാതെ വാഗ്ദാനങ്ങൾ പാലിക്കാൻ മോഡി സർക്കാരിനോട് കോൺഗ്രസ്

single-img
10 June 2014

malliതിരഞ്ഞെടുപ്പ് വിജയത്തിൽ അഹങ്കരിക്കാതെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ നരേന്ദ്ര മോഡി സർക്കാരിനോട് കോൺഗ്രസ് . പാർലമെന്റിൽ 44 അംഗങ്ങളേ ഉള്ളൂവെങ്കിലും ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് കോൺഗ്രസ് പാ‌ർലമെന്ററി പാർട്ടി നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.

 

കോൺഗ്രസിന് അംഗങ്ങൾ കുറവാണെന്ന ബി.ജെ.പിയുടെ പരിഹാസത്തെ മറികടക്കാൻ ഖാർഗെ മഹാഭാരതത്തിലെ ഭാഗം ഉദ്ധരിക്കുകയും ചെയ്തു. കൗരവരെ അപേക്ഷിച്ച് പാണ്ഡവരുടെ എണ്ണം കുറവായിരുന്നെങ്കിലും അവരെ ഇതുവരെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയ ഖാർഗെയുടെ ഈ പരാമർശത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള പാർട്ടി അംഗങ്ങൾ ഡസ്കിൽ അടിച്ചാണ് വരവേറ്റത്. കോൺഗ്രസ് അധികാരത്തിലേക്ക് മടങ്ങിവരും. എന്നും അധികാരത്തിൽ ഇരിക്കാമെന്ന് എൻ.ഡി.എ കരുതരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.