മന്ത്രിസഭാ പുനഃസംഘടനയില്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ സഹകരിക്കുമെന്ന് വി. എം. സുധീരന്‍

single-img
10 June 2014

1389273219_sudheeranമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുഖ്യമന്ത്രി തീരുമാനിച്ചാല്‍ സഹകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും സുധീരന്‍ പറഞ്ഞു. തദേശ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ അഴിച്ചു പണിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയിലെ പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ ഡി.സി.സി പ്രസിഡന്റുമാരുടെ യോഗം 11-ാം തീയതി ചേരുമെന്നും സുധീരന്‍ അറിയിച്ചു.