കണ്ണൂരിലെ സിപിഎം ഓഫീസിന് നേരെ ബോംബെറിഞ്ഞു

single-img
10 June 2014

kannur_map1കണ്ണൂര്‍ മാലൂര്‍ തോലമ്പ്രയില്‍ കുന്നത്തുപൊയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരേ ബോംബേറ്. കഴിഞ്ഞ രാത്രിയാണ് സംഭവം. കുന്നത്ത്‌പൊയിലിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരേയും ഇ.കെ. നായനാര്‍ സ്മാരക മന്ദിരത്തിനു നേരേയുമാണ് ബോംബേറുണ്ടായത്. ബോംബേറില്‍ ചുമരിന്റെ ഒരുഭാഗവും മൂന്നു ജനലുകളും തകര്‍ന്നു. കെട്ടിടത്തിന്റെ തൂണുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് മാലൂര്‍ എസ്‌ഐ സുരേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്ത് പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.