ആര്‍.എസ്.പി വൈദ്യനെ ചികിത്സിക്കേണ്ട അവസ്ഥയില്‍: ചന്ദ്രചൂഡന് പന്ന്യന്റെ മറുപടി

single-img
10 June 2014

Panniyan-Raveendranഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്പി ആണോ, പെണ്ണോ എന്ന് ചന്ദ്രചൂഡന്‍ വ്യക്തമാക്കണമെന്ന് ടി.ജെ.ചന്ദ്രചൂഡന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. വൈദ്യനെ ചികിത്സിക്കേണ്ട നിലയിലാണ് ആര്‍എസ്പി എത്തിയിരിക്കുന്നത്. എം.പി.വീരേന്ദ്രകുമാര്‍ ഇടതുമുന്നണി വിട്ടപ്പോള്‍ ചന്ദ്രചൂടന്‍ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

അദ്ദേഹത്തിന്റെ അഭിപ്രായം ആര്‍എസ്പി ദേശീയ നേതൃത്വത്തിന്റെ അഭിപ്രായമായി കണക്കാക്കുന്നില്ല. ചന്ദ്രചൂഡന്റെ വാക്കുകള്‍ പക്വതയുള്ള നേതാവിന് ചേര്‍ന്നതല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐ നേതൃത്വം ആണും പെണ്ണും കെട്ടവരാണെന്ന ചന്ദ്രചൂഡന്റെ പരാമര്‍ശത്തിനാണ് പന്ന്യന്‍ മറുപടി നല്‍കിയത്.