അമ്പലത്തില്‍പ്പോയി വരികയായിരുന്ന യുവതിയുടെ മുഖത്ത് അയല്‍വാസികളായ മൂന്നുപേര്‍ ആസിഡ് ഒഴിച്ചു

single-img
10 June 2014

acidഉത്തര്‍പ്രദേശില്‍ അമ്പലത്തില്‍പ്പോയി വരികയായിരുന്ന യുവതിയുടെ മുഖത്ത് അയല്‍വാസികളായ മൂന്നുപേര്‍ ആസിഡ് ഒഴിച്ചു. മധുര ജില്ലയിലെ ഗോവിന്ദ്പുര്‍ പ്രദേശത്താണ് സംഭവം. ലക്ഷ്മിനഗറിലെ താമസക്കാരിയായ യുവതിക്കുനേരെയാണ് ആസിഡാക്രമണമുണ്ടായത്.

 

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജൂണ്‍ ആറിന് യുവതിയും അയല്‍വാസികളുമായി വഴക്കുണ്ടായിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു.ഒളിവില്‍പ്പോയ രണ്ട് പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.