ഗംഗയിൽ തുപ്പിയാൽ ജയിൽ ശിക്ഷയും പതിനായിരം രൂപ പിഴയും

single-img
10 June 2014

VBK-KUMBH_87562fഗംഗാ നദിയില്‍ തുപ്പിയാൽ ജയിൽ ശിക്ഷയും പിഴയും.10000 രൂപ പിഴയും മൂന്ന് വർഷം വരെ ജയിൽ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണു ഗംഗാ നദിയിൽ മാലിന്യം നിക്ഷേപിക്കുന്നത്.കേന്ദ്ര ജലവിഭവ വകുപ്പ് രൂപീകരിക്കുന്ന പുതിയ നിയമ പ്രകാരമാണു ഗംഗാ നദിയില്‍ തുപ്പുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറുന്നത്

കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാഭാരതിയുടെ ക്ലീന്‍ ഗംഗാ പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമം വരുന്നത്.പുതിയ നിയമ പ്രകാരം പാഴ് വസ്തുക്കൾ ഗംഗയിലേക്ക് വലിച്ചെറിയുന്നവരെയും പ്ലാസ്റ്റിക് ബാഗുകൾ എറിയുന്നവരെയും പിടികൂടാൻ വകുപ്പുകളുണ്ട്

 

ലോക് സഭാ പ്രചാരണ വേളയിൽ ഗംഗാ നദിയുടെ ശുദ്ധീകരണം മോദിയുടെ പ്രധാന പ്രചാരണ വിഷയമായിരുന്നു.ഹിന്ദു ഐതീഹ്യങ്ങളിൽ വിശുദ്ധ നദിയാണു ഗംഗ