ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

single-img
10 June 2014

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. ബിജെപി മീരാപൂര്‍ ടൗണ്‍ ഉപ നേതാവ് ഓംവീര്‍ (40) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാത സംഘം ഓംവീറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

രാവിലെ വീട്ടില്‍ നിന്നും തന്റെ ഫാമിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. തന്റെ പക്കലുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് ഓംവീര്‍ പ്രത്യാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മുസ്സാഫര്‍ നഗറിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 48 പേര്‍ കൊല്ലപ്പെടുകയും 40000ത്തിലേറെ പേര്‍ ഭവന രഹിതരാവുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശിലെ ക്രമസമാധാനത്തകര്‍ച്ചയുടെ പേരില്‍ നിലവിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ വളരെയധികം വിമര്‍ശങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.