കൊടും ചൂടിൽ ഡൽഹി ഉരുകുന്നു

single-img
9 June 2014

hot62 വർഷത്തിനിടെ ഏറ്റവും ഉയർന്ന ചൂടാണ് ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയത്. ശരാശരി ഉയർന്ന താപനില 47.8 ഡിഗ്രിയിലെക്കുയർന്നതോടെ, ജനജീവിതം ദുസഹമായി. 1952ലാണ് ഇതിന് മുൻപ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. അന്ന് ശരാശരി ഉയർന്ന താപനില 47.4 ആയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കടുത്ത ചൂടാണ് തലസ്ഥാനത്ത് അനുഭവപ്പെടുന്നത്. ദിവസംതോറും താപനില ഉയരുകയാണ് ചെയ്യുന്നത്. വീടിന് പുറത്തിറങ്ങുന്നവർ ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ജനങ്ങൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.