കളളനോട്ടുമായി ബംഗാൾ സ്വദേശി പൊലീസ് പിടിയിൽ

single-img
8 June 2014

c34000 രൂപയുടെ കളളനോട്ടുമായി ബംഗാൾ സ്വദേശി പൊലീസ് പിടിയിൽ. ബീമാപളളിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാൾ സ്വദേശിയായ രാജ്കുമാർ മണ്ഡൽ (19) ആണ് ഫോർട്ട് പൊലീസിന്റെ പിടിയിലായത്. ഇയാൾ ശനിയാഴ്ച രാത്രി ചാല കമ്പോളത്തിൽ നിന്ന് സാധനം വാങ്ങിയശേഷം 500 രൂപയുടെ കളളനോട്ട് നൽകുകയായിരുന്നു.

സംശയം തോന്നിയ കടക്കാരൻ പൊലീസിൽ വിവരം അറിയിച്ചു. കാര്യം മനസിലാക്കിയ ഇയാൾ ഓടിരക്ഷപ്പെടാൻ നോക്കിയെങ്കിലും പിന്തുടർന്ന് പിടികൂടി. പൊലീസ് പരിശോധനയിൽ ഇയാളിൽനിന്ന് 500 രൂപയുടെ ഒമ്പത് കള്ളനോട്ടുകൾ കണ്ടെടുത്തു. തുടർന്ന് വാസസ്ഥലത്തെ പരിശോധനയിലാണ് 54 കള്ളനോട്ടുകൾ കൂടി കണ്ടെത്തിയത്.