നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട പാറ്റ്‌ന സ്‌ഫോടനത്തിന് ഉപയോഗിച്ചത് മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും കവര്‍ച്ച ചെയ്ത പണം

single-img
7 June 2014

modiകഴിഞ്ഞ ഒക്ടോബറില്‍ പാറ്റ്‌നയില്‍ നരേന്ദ്ര മോദി പ്രസംഗിക്കാനിരുന്ന സ്ഥലങ്ങളില്‍ സ്‌ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ചത് ഭോപ്പാലിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ നിന്ന് മോഷ്ടിച്ച പണമെന്ന് കേസില്‍ അറസ്റ്റിലായ സിമി നേതാവ് ഹൈദരലി എന്‍ഐഎ സംഘത്തോട് വെളിപ്പെടുത്തി.

സിമി പ്രവര്‍ത്തകന്‍ അബു ഫൈസലിനാണ് സ്‌ഫോടനം നടത്തുന്നതിനുള്ള പണം തീവ്രവാദികള്‍ കൈമാറിയത് എന്നാണ് ഹൈദരലിയുടെ വെളിപ്പെടുത്തല്‍. അഞ്ച് ലക്ഷം രൂപയാണ് കൈമാറിയത്. ബ്ലാക് ബ്യൂട്ടിയെന്ന് അറിയപ്പെടുന്ന ഹൈദരാലി കഴിഞ്ഞ മാസമാണ് അറസ്റ്റിലായത്.

മുത്തൂറ്റ് ഫിനാന്‍സിന്റെ ഭോപ്പാല്‍ ശാഖയില്‍ നിന്നും 2.5 കോടിയുടെ സ്വര്‍ണവും പണവുമാണ് 2010 ല്‍ കവര്‍ന്നത്.