കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിഗണനയിലെന്നു തിരുവഞ്ചൂര്‍

single-img
7 June 2014

Thiruvanchoor radhakrishnan-5കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

കെഎസ്ആര്‍ടിസിയുടെ സ്ഥിതി ശോചനീയമാണ്. പെന്‍ഷന്‍ ആനുകൂല്യത്തിനായി പ്രതിവര്‍ഷം 425 കോടി രൂപയാണു കണെ്ടത്തേണ്ടത്. വിവിധ ആവശ്യങ്ങള്‍ക്കായി എടുത്ത 1300 കോടി രൂപയുടെ പലിശ അടയ്ക്കാനും കോടിക്കണക്കിനു രൂപ വേണം. 14.5 ശതമാനം പലിശ നിരക്കിലാണ് 1300 കോടി രൂപ കടമെടുത്തിരിക്കുന്നത്. നിലവില്‍ പ്രതിദിനം 5.5 കോടി രൂപയാണു കളക്ഷന്‍.

കൊറിയര്‍, പാഴ്‌സല്‍ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതു ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിഗണിക്കേണ്ടിവരും. ബസുകളില്‍ കൊറിയര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൂടി കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.