ദേശീയപാതയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

single-img
6 June 2014

crimeദേശീയപാതയില്‍ ചിതലിപാലത്തിന് സമീപം യുവതിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട്-തൃശ്ശൂര്‍ പാതയില്‍ പുതുതായി റോഡ് നിര്‍മാണം നടക്കുന്ന ഭാഗത്ത് ഇടതുവശത്തായി പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കയായിരുന്നു.30നും 35നും ഇടയില്‍ പ്രായമുള്ള യുവതിയുടെ മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടുകാരാണ് കണ്ടെത്തിയത്.

 

അഞ്ചുദിവസത്തെ പഴക്കമുള്ള മൃതദേഹത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, ചാക്കിനുള്ളില്‍ ഒന്നിലേറെ ജാക്കറ്റുകള്‍ കുത്തിനിറച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് 160 സെന്റീമീറ്റര്‍ ഉയരമുണ്ട്.

 

പ്രാഥമികാന്വേഷണത്തില്‍ കൊലപാതകമാകാമെന്ന നിഗമനത്തിലാണ് പോലീസ്. തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. വീര്‍ത്തളിഞ്ഞ നിലയിലുള്ള ശരീരത്തില്‍ മുറിപ്പാടൊന്നുംതന്നെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.