വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല; മനഃപൂര്‍വ്വം നശിപ്പിച്ചതാകാമെന്ന് പോലീസ്

single-img
6 June 2014

CentralJail,Viyyurജയില്‍ ഡി.ഐ.ജിമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. ക്യാമറകള്‍ മനപൂര്‍വം നശിപ്പിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജയില്‍ വളപ്പില്‍ ആവശ്യത്തിന് വൈദ്യുതിയില്ലെന്നും പല ലൈറ്റുകളും പ്രവര്‍ത്തനരഹിതമാക്കിയിരിക്കുകയാണെന്നും കണ്‌ടെത്തി. ജയില്‍ ഡിഐജിയുടെ നേതൃത്വത്തിലാണ് വിയ്യൂര്‍ ജിയിലില്‍ പരിശോധന നടത്തിയത്.

ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു. ജയിലിലെ സി ബ്ലോക്കിലെ മേല്‍ക്കൂരയ്ക്ക് മുകളില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ മൊബൈല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പിടികൂടിയത്.