മാനഭംഗശ്രമം ചെറുത്ത വീട്ടമ്മയെ വെടിവച്ചുകൊന്ന തീവ്രവാദികള്‍ പോലീസ് തിരച്ചിലിനിടെ രക്ഷപെട്ടു

single-img
6 June 2014

rapeമാനഭംഗശ്രമം ചെറുത്ത വീട്ടമ്മയെ കഴിഞ്ഞ ദിവസം വെടിവച്ചുകൊന്ന ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയില്‍പ്പെട്ട തീവ്രവാദികള്‍ പോലീസ് നടത്തിയ തിരച്ചിലിനിടെ രക്ഷപെട്ടു.

 

തീവ്രവാദികളുടെ ഒളിത്താവളത്തില്‍ പോലീസ് എത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല. കൊടുംകാട്ടിലൂടെ എല്ലാവരും രക്ഷപെട്ടു. അതേസമയം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും സ്‌ഫോടക വസ്തുക്കളും ഒളിത്താവളത്തില്‍നിന്ന് പോലീസ്‌കണ്ടെടുത്തിട്ടുണ്ട്.

 

ഭര്‍ത്താവിനെയും മക്കളെയും മുറിയില്‍ പൂട്ടുയിട്ട ശേഷമാണ് കഴിഞ്ഞ ദിവസം തീവ്രവാദികള്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ചെറുത്തുനിന്ന സ്ത്രീയുടെ തലയ്ക്കുനേരെ ആറുതവണ നിറയൊഴിച്ചു.