മന്ത്രിസഭാ പുന:സംഘടന വേണ്ടെന്ന് ഹൈക്കമാൻഡിനെ അറിയിക്കുന്നതിന് രമേശ് ചെന്നിത്തല ഡെൽഹിക്ക്

single-img
6 June 2014

ramesh cമന്ത്രിസഭാ പുന:സംഘടന വേണ്ടെന്ന് ഹൈക്കമാൻഡിനെ അറിയിക്കുന്നതിന് രമേശ് ചെന്നിത്തല ഇന്ന് വൈകിട്ട് ഡൽഹിയിലേക്ക് പോവും. നിലവിലെ മന്ത്രിസഭ മികച്ചതാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഹൈക്കമാൻഡ് നേതാക്കളും നേരത്തെ പറഞ്ഞിട്ടുള്ളതാണെന്ന കാര്യവും രമേശ് കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടും.

 

ജൂൺ രണ്ടിന് ഡൽഹിയിലെത്തിയപ്പോൾ മന്ത്രിസഭാ പുന:സംഘടന നടത്താൻ ഉമ്മൻചാണ്ടി സോണിയയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. അതേസമയം ഗണേശ് കുമാറിനെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതിനോട് മുഖ്യമന്ത്രിക്ക് അനുകൂല നിലപാടാണെങ്കിലും ചെന്നിത്തല എതിർക്കുകയാണ്.

 

നിലവില്‍ മന്ത്രിസഭയില്‍ ഐ ഗ്രൂപ്പ് മേധാവിത്തമാണുള്ളത്. പുന:സംഘടന ഉണ്ടായാല്‍ ഇതിന് മാറ്റമുണ്ടാകുമെന്നതാണ് ഐ ഗ്രൂപ്പിന്റെ എതിർപ്പിന് കാരണം എന്നാണ് സൂചന.