ജങ്ക് ഫുഡുകൾക്ക് രാജ്യത്തെ സ്കൂളുകളിൽ നിരോധനം വരുന്നു

single-img
6 June 2014

junkസ്കൂൾ കുട്ടികൾക്ക് പോഷകാഹാര ലഭ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജങ്ക് ഫുഡുകൾക്ക് രാജ്യത്തെ സ്കൂളുകളിൽ നിരോധനം വരുന്നു. വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയാണ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയിട്ടുള്ളത്.

 

സ്കൂളുകളിലെ ക്യാന്റീനുകളിലും മറ്റും ഇത്തരത്തിലുള്ള ജങ്ക് ഫുഡുകൾ നിരോധിക്കാനാണ് തീരുമാനം. ഗുണമേന്മയുള്ളതും സുരക്ഷിതത്വവുമുള്ള ഭക്ഷണം സ്കൂൾ ക്യാന്റീനുകളിൽ ലഭ്യമാക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ജങ്ക് ഫുഡുകളുടെ ദോഷവശങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാനും ഇതോടൊപ്പം ഈ ഉദ്യമം ലക്ഷ്യമിടുന്നുണ്ട്.

 

പദ്ധതി സംബന്ധിച്ച് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയവുമായി മനേകാ ഗാന്ധി ചർച്ച നടത്തും. സ്കൂളുകളിലെ ഉച്ച ഭക്ഷണ വിതരണ പദ്ധതി മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കീഴിലാണുള്ളത്. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഫുഡ് സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഓഫ് ഇന്ത്യയും ഈ പദ്ധതി സംബന്ധിച്ചുള്ള രൂപ രേഖയുടെ നിർമ്മാണത്തിലാണ്.