നിതിന്‍ ഗഡ്കരിക്കെതിരെയുള്ള പ്രസ്താവന പിന്‍വലിക്കാന്‍ തയാറല്ലെന്ന് അരവിന്ദ് കെജ്രിവാള്‍ കോടതിയിൽ

single-img
6 June 2014

aravindബി.ജെ.പി. നേതാവ് നിതിന്‍ ഗഡ്കരിക്കെതിരെയുള്ള പ്രസ്താവന പിന്‍വലിക്കാന്‍ താന്‍ തയാറല്ലെന്ന് അരവിന്ദ് കെജ്രിവാള്‍ കോടതിയെ അറിയിച്ചു.പ്രസ്താവന പിന്‍വലിച്ചാല്‍ ഇരുവരും തമ്മിലുള്ള കേസ് പരിഹരിക്കാവുന്നതേയുള്ളു എന്ന് കോടതി അഭിപ്രായപ്പെട്ട സമയത്താണ് കെജ്രിവാള്‍ തന്റെ നയം വ്യക്തമാക്കിയത്.

 

തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. സത്യസന്ധതയാണ് തന്റെ ശക്തിയെന്നും തനിക്കെതിരെ അഴിമതി ആരോപിച്ചാല്‍ വെറുതെയിരിക്കില്ലെന്നും ഗഡ്കരി പറഞ്ഞു.മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗഡ്കരി നല്‍കിയ അപകീര്‍ത്തിക്കേസിന്റെ വിചാരണ നടക്കുന്നത്.