അബ്ദുള്ളക്കുട്ടിയുടെ രാജി തത്കാലം വേണ്ടെന്ന് മുഖ്യമന്ത്രി

single-img
6 June 2014

abdullakutty-to-mb-tv__smallആരോപണവിധേയനായതിന്റെ പേരില്‍ എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എയെ കുറ്റക്കാരനായി കാണാനാവില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുറ്റാരോപിതനും കുറ്റവാളിയും രണ്ടാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യാമ്പലം ഗസ്റ്റ്ഹൗസില്‍ തന്നെ വന്നു കണ്ട അബ്ദുള്ളക്കുട്ടിയോടു സംസാരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ അബ്ദുള്ളക്കുട്ടിക്കെതിരേ സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനെത്തുടര്‍ന്ന് അദ്ദേഹം രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഇന്നലെ രാവിലെ അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയെ കണ്ടത്. ഓട്ടോറിക്ഷയില്‍ തനിച്ചു ഗസ്റ്റ് ഹൗസിലെത്തിയ അബ്ദുള്ളക്കുട്ടിയുമായി ഉമ്മന്‍ ചാണ്ടി ഏതാനും നിമിഷം മാത്രമാണു സംസാരിച്ചത്. മുറിയിലുണ്ടായിരുന്ന മറ്റു നേതാക്കളെ ഒഴിവാക്കി അബ്ദുള്ളക്കുട്ടിയെ മാറ്റിനിര്‍ത്തി മുഖ്യമന്ത്രി സംസാരിക്കുകയായിരുന്നു.