സരിതയുടെ ആരോപണം; അബ്ദുള്ളക്കുട്ടിയെ സംരക്ഷിക്കുമെന്ന് കണ്ണൂര്‍ ഡിസിസി

single-img
6 June 2014

abdullaസരിത നായര്‍ നല്‍കിയ മാനഭംഗക്കേസില്‍ എ.പി.അബ്ദുള്ളക്കുട്ടിയെ സംരക്ഷിക്കാന്‍ കണ്ണൂര്‍ ഡിസിസി യുടെ തീരുമാനം. വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസിസി രാവിലെ അടിയന്തരയോഗം ചേര്‍ന്നു. യോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കെ.സുധാകരന്‍, അബ്ദുള്ളക്കുട്ടി എന്നിവര്‍ ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തി അബ്ദുള്ളക്കുട്ടി രാജിവെയ്ക്കില്ലെന്നും ഇത് സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു.
താന്‍ രാജിവെയ്ക്കാന്‍ തീരുമാനിച്ചുവെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. താന്‍ മുഖ്യമന്ത്രിയെ കണ്ടത് രാജി സന്നദ്ധത അറിയിക്കാനല്ല. കേസില്‍ തന്നെയും കുടുംബത്തെയും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.