അത്ഭുതമായി ഗുജറാത്തിലെ ഭീമൻ മാങ്ങ

single-img
6 June 2014

Mangoഗുജറാത്തിലെ രണ്ട് കിലോയിലധികം ഭരമുള്ള ഭീമൻ മാങ്ങ അത്ഭുതമാവുകയാണു.സങ്കരയിനമോ ജനറ്റിക് എഞ്ചിനീയറിംഗിന്റെ ഫലമോ അല്ല ഈ ഭീമൻ മാങ്ങ.പ്രാദേശിക ഇനത്തിൽ പെട്ട ഒരു മാവിൽ കായ്ച മാങ്ങയാണു വലിപ്പം കൊണ്ട് ശ്രദ്ധ നേടുന്നത്.ഈ മാങ്ങയുടെ വലിപ്പം ശാസ്ത്രജ്ഞരെ പോലും ഞെട്ടിച്ചിരിക്കുകയാണു

 

വഡോദര ജില്ലയിലെ നര്‍മ്മദ നദീതീരത്തുള്ള ഷിനോര്‍ വില്ലേജിലെ മാമ്പഴത്തോട്ടത്തിലെ ഒരു മരത്തിലാണ് ഈ ഭീമന്‍ മാങ്ങകള്‍ ഉണ്ടാകുന്നത്. ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തേണ്ടത് ഉണ്ടെന്നും രാജ്പൂരി മാങ്ങകളേക്കാള്‍ അഞ്ചിരട്ടിയോളമാണ് ഈ ഭീമന്‍ മാങ്ങയെന്നും ആനന്ദ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ഹോര്‍ട്ടികള്‍ച്ചര്‍ വിദഗ്ധനായ ഹേമന്ത് പട്ടേല്‍ പറഞ്ഞു