ആം ആദ്മി ബംഗാൾ ഘടകം ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചു

single-img
6 June 2014

aam-aadmi-partys-bengal-unit-merges-with-bjp-says-rahul-sinhaപശ്ചിമബംഗാൾ ആം ആദ്മി ഘടകം ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചു.ബംഗാളിലെ  ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ശ്രദ്ധേയമായ പ്രകടനത്തിനു പിന്നാലെയാണു ആം ആദ്മി ബംഗാൾ ഘടകം തന്നെ ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചത്.തൃണമൂൽ കോൺഗ്രസിനെതിരെ പോരാടാൻ ആം ആദ്മി സംസ്ഥാന ഘടകം പൂർണ്ണമായും ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചെന്ന് ബിജെപി ബംഗാൾ സംസ്ഥാന പ്രസിഡന്റ് രാഹുൽ സിൻഹ മാധ്യമങ്ങളോട് പറഞ്ഞു

 

ബംഗാളിലെ ആം ആദ്മിയുടെ തകർച്ചയ്ക്ക് കാരണം ദേശിയ നേതൃത്വമാണെന്ന്  ആം ആദ്മി നേതാവ് മെഹബൂബ് ജെഫ്രി പറഞ്ഞു.ബിജെപിയിൽ ലയിക്കുമെന്ന് അറിയിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജെഫ്രി.

 

ആം ആദ്മി ദേശിയ കൗൺസിൽ അംഗം പ്രിൻസ് പഥാക് ആം ആദ്മി ബംഗാൾ ഘടകം ബിജെപിയിൽ ലയിക്കുമെന്ന വാർത്ത നിഷേധിച്ചു.ഭൂരിപക്ഷം അംഗങ്ങളും ഇപ്പോൾ ആം ആദ്മിയിൽ തന്നെയാണെന്ന് അദ്ദേഹം പ്രതികരിച്ചു.

 

നാലു ആം ആദ്മി സ്ഥാനാർഥികളാണു ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.മത്സരിച്ച സ്ഥാനാർഥികൾക്ക് ആർക്കും കെട്ടിവെച്ച കാശു പോലും തിരികെ ലഭിക്കാതെയാണു പരാജയപ്പെട്ടത്