മനുഷ്യന്റെ തോല്‍ കൊണ്ട് പുസ്തകത്തിന്റെ പുറം ചട്ട

single-img
6 June 2014

BpTihDWIEAAWYxnഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലുള്ള 19ാം നൂറ്റാണ്ടിലെ ഒരു പുസ്തകം പൊതിഞ്ഞിരിക്കുന്നത് മനുഷ്യത്തോല്‍ ഉപയോഗിച്ചാണെന്ന് വിദഗ്ധര്‍. ഹൗഗ്ടണ്‍ ലൈബ്രറിയില്‍ ഉള്ള ഫ്രഞ്ച് എഴുത്തുകാരനായ അര്‍സീന്‍ ഹൗസേയുടെ ‘ഡെസ് ഡെസ്റ്റിനീസ് ഡി ലമെ’ എന്ന പുസ്തകന്റെ കോപ്പിയുടെ പുറച്ചട്ടയാണ് മനുഷ്യത്തോല്‍ നിര്‍മ്മിതമാണെന്ന് വിദഗ്ധര്‍ നീണ്ട പരീക്ഷണങ്ങൾക്ക് ശേഷം സ്ഥരീകരിച്ചിരിക്കുന്നത്‌

ഇതിന്റെ കവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മനോരോഗിയായ ഒരു സ്ത്രീയുടെ പിന്‍ഭാഗത്തു നിന്ന് എടുത്ത തോലു കൊണ്ട് നിര്‍മിച്ചതാണ് എന്ന് എഴുത്തുകാരന്‍ തന്നെ സൂചിപ്പിച്ചതായി ലൈബ്രറി വൃത്തങ്ങള്‍ അറിയിച്ചു.

“മനുഷ്യന്റെ ആത്മാവിനെ കുറിച്ച് പറയുന്ന പുസ്തകം മനുഷ്യകവചം അര്‍ഹിക്കുന്നു” എന്നും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്