വില്ലേജ് ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും പാമ്പ് കടിയേറ്റു

single-img
6 June 2014

കോട്ടയം : വില്ലേജ് ഓഫീസിലെ ഫയലുകള്‍ തെരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു.മുണ്ടക്കയം വില്ലേജ് ഓഫീസിലെ തൂപ്പ് ജോലിക്കാരനായ ശശിമോനാണ് പാമ്പ് കടിയേറ്റത്.

കൂവപ്പള്ളി സ്വദേശിയാണ് ശശിമോന്‍.ഒരു വര്‍ഷം പഴക്കമുള്ള ഫയലുകള്‍ തെരയുന്നതിനിടെയാണ് ഇയാള്‍ക്ക് പാമ്പ് കടിയേറ്റത്. 

രാവിലെ പത്തരയോടെയായിരുന്നു സംഭവം. തുടര്‍ന്ന് ശശിമോനെ മുണ്ടക്കയത്തും കാഞ്ഞിരപ്പിള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രാഥമീക ശുശ്രൂക്ഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഫയലുകള്‍ തെരയുന്നതിനിടെ തളര്‍ച്ചയുണ്ടായതിനെതുടര്‍ന്ന് വില്ലേജ് ഓഫീസിലെ ജോലിക്കാരാണ് ശശിമോന് പാമ്പുകടിയേറ്റെന്ന് മനസിലാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.