ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത്

single-img
5 June 2014

aiportമികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഉള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം ആഗോളതലത്തിൽ രണ്ടാം സ്ഥാനം നേടി.മുംബയിലെ ഛത്രപതി ശിവാജി വിമാനത്താവളം പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട് . 174 രാജ്യങ്ങളിലെ 1,751 വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത് .