അന്യസംസ്‌ഥാന തൊഴിലാളികളെ കേരളത്തില്‍ അടിമപ്പണി ചെയ്യിക്കുന്നതായി സംസ്‌ഥാന യുവജന കമ്മീഷന്‍

single-img
5 June 2014

bengaliഅന്യ സംസ്‌ഥാനത്തിലെ തൊഴിലാളികളെ കേരളത്തില്‍ അടിമപ്പണി ചെയ്യിക്കുന്നതായി സംസ്‌ഥാന യുവജന കമ്മീഷന്‍. കോഴിക്കോട്ടും തിരുവനന്തപുരത്തും നടന്ന സിറ്റിംഗിന്റെയും ടെക്‌സ്റ്റൈല്‍ സ്‌ഥാപനങ്ങളില്‍ നടത്തിയ പരിശോധനയുടേയും അടിസ്‌ഥാനത്തില്‍ പലയിടത്തും അന്യ സംസ്‌ഥാന തൊഴിലാളികള്‍ക്ക്‌ മിനിമം വേതനമോ മതിയായ താമസ സൗകര്യങ്ങളോ നല്‍കുന്നില്ലെന്ന്‌ കണ്ടെത്തിയത് .

 

 

 
അന്യ സംസ്‌ഥാന തൊഴിലാളികളെ കേരളത്തിലേക്ക്‌ ഈ രീതിയില്‍ ഉപയോഗിക്കാന്‍ കൊണ്ടുവരുന്നത്‌ തന്നെ മറ്റൊരു തരത്തില്‍ മനുഷ്യക്കടത്താണെന്ന്‌ യുവജന കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ഷോപ്‌സ് ആന്റ്‌ എസ്‌റ്റാബ്‌ളിഷ്‌മെന്റ്‌ ആക്‌ട് ഭേദഗതി ചെയ്യണമെന്നും യുവജന കമ്മീഷന്‍ തലവന്‍ ആര്‍ വി രാജേഷ്‌ ആവശ്യപ്പെട്ടു.