ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിന്റെ വാഹന വ്യൂഹത്തിലേക്ക് മറ്റൊരു കാർ ഇടിച്ചു കയറി

single-img
5 June 2014

mohanആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിന്റെ വാഹന വ്യൂഹത്തിലേക്ക് മറ്റൊരു കാർ ഇടിച്ചു കയറി.ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ പരേഡ് റോഡിലായിരുന്നു അപകടം. ഹരിയാന സർക്കാരിന്റെ ടാറ്റാ സുമോയാണ് ഭഗവതിന് എസ്‌കോർട്ട് പോവുകയായിരുന്ന അംബാസഡർ കാറിനെ ഇടിച്ചത്. തുടർന്ന് എസ്കോർട്ട് കാർ ഭഗവത് സഞ്ചരിച്ചിരുന്ന കാറിൽ തട്ടി. എന്നാൽ ആർക്കും പരിക്കില്ല.

 

 

 

ജൻഡേവാലനിലെ ആർ.എസ്.എസ് ആസ്ഥാനത്ത് നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടം . അപകട ശേഷവും യാത്ര തുടർന്ന ഭഗവത് ഗോരഖ്പൂരിലേക്ക് വിമാന മാർഗം പോയി.വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറിയ വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.