ആം ആദ്മിയിൽ കൊഴിഞ്ഞ്പോക്ക് തുടരുന്നു;മഹാരാഷ്ട്ര സംസ്ഥാന കണ്വീനർ പാർട്ടി വിട്ടു

single-img
5 June 2014

127മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന എഎപി നേതാവും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ അഞ്ജലി ദമാനിയ പാര്‍ട്ടി വിട്ടു.ഏറെ ദുഖത്തോടെയാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് അഞ്ജലി മുതിര്‍ന്ന നേതാക്കള്‍ക്കു നല്കിയ രാജിക്കത്തില്‍ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നതെന്നാണ് അവര്‍ അറിയിച്ചത്.

മുംബൈയിലെ പാര്‍ട്ടി ഓഫീസിലെത്തിയാണ് അഞ്ജലി രാജിക്കത്ത് നല്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് പാര്‍ട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് എഎപി ടിക്കറ്റില്‍ മത്സരിച്ച അഞ്ജലി ദമാനിയ ബിജെപിയുടെ നിഥിന്‍ ഗഡ്കരിയോടു പരാജയപ്പെട്ടിരുന്നു.