കോടതിയില്‍ നിന്നും മടങ്ങുംവഴി മാഹിയില്‍ നിന്നും ടിപി കേസ് പ്രതികള്‍ പോലീസ് ഒത്താശയോടെ മദ്യം വാങ്ങി

single-img
4 June 2014

fb post_0_0തലശേരി കോടതിയില്‍ ഹാജരായ ശേഷം തൃശൂര്‍ ജയിലിലേക്കു മടങ്ങുന്ന വഴി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഷാഫിയടക്കമുള്ള പ്രതികള്‍ മാഹിയില്‍ നിന്നു മദ്യം വാങ്ങിയതായി റിപ്പോര്‍ട്ട്. മാഹിയില്‍ വണ്ടിനിര്‍ത്തി ഇവര്‍ മദ്യം വാങ്ങിയെന്ന രഹസ്യ വിവത്തെ തുടര്‍ന്ന് പയ്യോളിക്കടുത്ത് അയിനിക്കാട് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന പോലീസ് വണ്ടി ഹൈവേ പോലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പ്രതികളെ കൊണ്ടുപോയ പോലീസാണ് മദ്യം വാങ്ങാന്‍ ഇവര്‍ക്ക് ഒത്താശ ചെയ്തതെന്നാണ് സൂചന.

പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് രണ്ട് മദ്യക്കുപ്പികള്‍ പിടികൂടി. നാട്ടുകാരും ഹൈവേ പോലീസിനൊപ്പമുണ്ടായിരുന്നു. എഡിജിപിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സംഭവത്തെ തുടര്‍ന്ന് പ്രതികളുടെ വാഹനത്തിലുണ്ടായിരുന്ന എസ്‌ഐയും ഡ്രൈവറുമടക്കം അഞ്ചു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.