ഇന്ത്യയിലെ മാനഭംഗക്കേസുകളില്‍ ആശങ്കയറിയിച്ച് ലോക ടൂറിസം കൗണ്‍സില്‍; വിനോദ സ്ഞചാര മേഖലയെ ബാധിക്കും

single-img
4 June 2014

85066146 (1)ഇന്ത്യയില്‍ ആവര്‍ത്തിക്കുന്ന മാനഭംഗങ്ങളിലും കൊലപാതകങ്ങളിലും ലോക ടൂറിസം കൗണ്‍സിലിന് ആശങ്ക. യുഎന്നിന്റെയും യുഎസിന്റെയും വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് ഡബ്ല്യൂടിസിയുടെ ഈ പ്രതികരണം. രാജ്യത്തെ വിനോദസഞ്ചാരമേഖലയെ ഇതു പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന.

ദിവസവും നിരവധി മാനഭംഗക്കേസുകളാണ് ഇന്ത്യയില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്. യുപിയില്‍ ദളിത് സഹോദരിമാരെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി മരത്തില്‍ തൂക്കിയിട്ട സംഭവത്തില്‍ യുഎന്നും യുഎസുമടക്കം നടുക്കം രേഖപ്പെടുത്തിയിരുന്നു.