ബുദ്ധിയുറക്കാത്ത ഭാര്യാസഹോദരിമാരെ ബലാത്സംഗം ചെയ്തു; ഭാര്യയുടെ പരാതിയില്‍ സുവിശേഷകനെ അറസ്റ്റു ചെയ്തു

single-img
4 June 2014

rape-minorബുദ്ധിയുറക്കാത്ത ഭാര്യ സഹോദരിമാരെ ബലാത്സംഗം ചെയ്ത പെന്തകോസ്ത് പാസ്റ്ററെ ഭാര്യയുടെ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തു. മാരായമുട്ടം പാലിയോട് അരുവിയോട് കയറുകോണത്ത് വീട്ടില്‍ ജോണ്‍ റൂഫത്താണ് (27) അറസ്റ്റിലായത്. ഇടുക്കി സ്വദേശിയായ പാലിയോട് സ്വദേശിനിയായ കനിമൊഴിയെ വിവാഹം കഴിച്ച് ഇവിടെ താമസിക്കുകയായിരുന്നു. സുവിശേഷ പ്രസംഗത്തോടൊപ്പം ഇയാള്‍ തയ്യല്‍ ജോലിക്കും പോകുമായിരുന്നു.

കനിമൊഴിയുടെ രണ്ടു സഹോദരിമാരും ബുദ്ധിയുറക്കാത്തവരായിരുന്നു. ഇതില്‍ ഒരാള്‍ ബധിരയും മൂകയുമായിരുന്നു. 19 വയസ്സുള്ള ഈ പെണ്‍കുട്ടി വഴുതക്കാട്ടുള്ള ബധിരമൂക വിദ്യാലയത്തില്‍ നിന്നാണ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി വീട്ടില്‍ വന്നപ്പോള്‍ ജോണ്‍റൂഫത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതറിഞ്ഞ കനിമൊഴി ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ അടുത്ത ദിവസം 17 വയസ്സുള്ള ഇളയ സഹോദരിയെയും ഇയാള്‍ പഡീപ്പിച്ചു. ഇതറിഞ്ഞ കനിമൊഴി മരായമുട്ടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അച്ഛനും അമ്മയും നേരത്തെ മരിച്ചതിനാല്‍ കനിമൊഴിയോടൊത്തായിരുന്നു സഹോദരിമാര്‍ താമസിച്ചിരുന്നത്.