നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കിയാല്‍ മതി, എന്റെ ജോലി ഞാന്‍ നോക്കിക്കൊള്ളാം; മാധ്യമങ്ങളോട് മുലായം

single-img
4 June 2014

mulayamബലാത്സംഗ കേസുകളുടെ പേരില്‍ യുപിയെ മാത്രം മോശമായി ചിത്രീകരിക്കാനാകില്ലെന്നും മാധ്യമങ്ങള്‍ മാധ്യമങ്ങളുടെ മജാലി നോക്കിയാല്‍ മതിയെന്നും തന്റെ പണി താന്‍ നോക്കിക്കൊള്ളാമെന്നും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്.

യു പിയില്‍ മാത്രമല്ല രാജ്യത്താകമാനം ഇത്തരത്തില്‍ നിരവധി പീഡനങ്ങള്‍ നടക്കുന്നുണെ്ടന്ന് ഗൂഗിള്‍ സെര്‍ച്ച് തെളിയിക്കുമെന്ന യുപി മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിതെളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമങ്ങള്‍ക്കെതിരേ മുലായത്തിന്റെ കടന്നാക്രമണം.