പ്രോടേം സ്പീക്കറായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തു

single-img
4 June 2014

kamal-nath01_0മുന്‍ പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പതിനാറാമത് ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. കമല്‍നാഥിനെ സ്പീക്കറാക്കുന്നതിനുള്ള ശിപാര്‍ശ നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ചിരുന്നു.

ലോക്‌സഭ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ സ്പീക്കറിന്റെ ഓഫീസിലെ കാര്യങ്ങളെല്ലാം നോക്കുന്നത് പ്രോ ടേം സ്പീക്കറാണ്. മന്ത്രി സഭയിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുന്നതും ഇനി പ്രോ ടേം സ്പീക്കറുടെ മുന്നിലാണ്.