സി.എം.പി ഇടതുമുന്നണിയിലേക്കുള്ള ക്ഷണത്തിനായി കാത്തിരിക്കുന്നുവെന്ന് അരവിന്ദാക്ഷന്‍

single-img
4 June 2014

CMPസി.എം.പി ഇടതുമുന്നണിയിലേക്കുള്ള ക്ഷണത്തിനായി കാത്തിരിക്കുകയാണെന്നു സിഎംപി നേതാവ് കെ.ആര്‍. അരവിന്ദാക്ഷന്‍. എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. അനുകൂലമായ തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനുശേഷം ഇതുവരെ എല്‍ഡിഎഫ് യോഗം ചേര്‍ന്നിട്ടില്ല. ഈ യോഗത്തിനു ശേഷമേ തീരുമാനമുണ്ടാകുവെന്നും അരവിന്ദാക്ഷന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.