മാലിന്യ നിര്‍മ്മാര്‍ജ്ജനം പഠിക്കാന്‍ കൊച്ചി മേയറുടെ 12മത് വിദേശയാത്ര; മൂന്നു വര്‍ഷത്തിനിടെ മേയര്‍ വിദേശത്തേക്ക് പറന്നത് 22 തവണ

single-img
4 June 2014

Tony_Chhhhhhamminiകൊച്ചയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം പഠിക്കാന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി വീണ്ടും വിദേശയാത്രയ്ക്ക് പോയി. റഷ്യയിലും ഇറ്റലിയിലും ഗള്‍ഫ് നാടുകളിലും മാലിന്യ പ്രശ്‌നം പഠിക്കാനായി പോയെങ്കിലും ഉദ്ദേശിച്ച രീതിയില്‍ പഠിക്കാന്‍ കഴിയാത്തതു കൊണ്ട് ഇത്തവണ സ്വീഡനിലേക്കാണ് മേയര്‍ പോയിരിക്കുന്നത്. ഇത്തവണത്തെ യാത്രയില്‍ കൂടെ പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബും ഉണ്ട്.

മേയര്‍ അധികാരത്തിലേറി കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് പ്രസ്തുത മാലിന്യ സംസ്‌കരണം പഠിക്കാന്‍ 12 തവണയാണ് വിദേശത്തേക്ക് പറന്നത്. ഇറ്റലിയിലും ഗള്‍ഫുനാടുകളിലും ഇതേവിഷയം പഠിക്കാനായി മേയര്‍ പോയിരുന്നു. അതിനുശേഷം റഷ്യയിലേക്ക് പോയപ്പോള്‍ കുടുംബത്തേയും കൂടെ കൂട്ടിയിരുന്നു. 7 ലക്ഷം പൊടിച്ചു കളഞ്ഞ റഷ്യന്‍ യാത്ര നഗരസഭയില്‍ ചില്ലറ വിവാദങ്ങളൊന്നുമല്ല ഉണ്ടാക്കിയത്.

അതിനുശേഷമാണ് മേയറും ഭാര്യയും കൗണ്‍സിലര്‍ ബ്ലെസി ജോസഫും കോര്‍പ്പറേഷന്‍ ചെലവില്‍ ഇറ്റലിയിലേക്ക് പറന്നത്. ഇതിനിടയില്‍ ഇന്ത്യയ്ക്ക് അകത്തു തന്നെ ഈ വിഷയം പഠിക്കാനായി ഡല്‍ഹി, കോയമ്പത്തൂര്‍, ഗുജറാത്ത് തുടങ്ങിയ നഗരങ്ങളിലും മാലിന്യ സംസ്‌കരണ ക്ലാസുകള്‍ അന്വേഷിച്ച് മേയര്‍ യാത്ര ചെയ്തിരുന്നു.

കൊച്ചി നഗരസഭ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിമ്പോഴാണ് മേയറുടെ ഈ വിദേശയാത്രകള്‍. ഇതിലെ ഏറ്റവും വലിയ തമാശയെന്തെന്നാല്‍, മാലിന്യ പ്രശ്‌നം പഠിച്ചിട്ട് മേയര്‍ തിരിച്ചു വന്ന് വെറുതെയിരിക്കണമെന്നുള്ളതാണ്. മാലിന്യ നര്‍മ്മാര്‍ജ്ജനത്തിന് ആവശ്യമായ ഫണ്ടുപോലും ഈ സമയത്ത് കേര്‍പ്പറേഷന് ഇല്ലെന്നതുതന്നെ കാരണം.