ടി.പി. വധക്കേസ് പ്രതിയുടെ സെല്ലിൽ നിന്ന് കഞ്ചാവും സിം കാർഡും പിടികൂടി

single-img
4 June 2014

1385993405_tp1ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളിലൊരാളായ അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നിന്ന് കഞ്ചാവും സിം കാര്‍ഡും കണ്്‌ടെത്തി. ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സിം കാര്‍ഡ് പിടിച്ചെടുത്തത്.തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ 100 ഗ്രാം കഞ്ചാവും പിടികൂടി

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ജയില്‍ അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജയിലില്‍ നിന്നെടുത്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രതികള്‍ പോസ്റ്റു ചെയ്തിരുന്നു. ആ കേസില്‍ പോലീസ് നടപടികള്‍ പുരോഗമിക്കവെയാണ് പ്രതികളിലൊരാളുടെ സെല്ലില്‍ നിന്നും സിം കാര്‍ഡ് കണ്്‌ടെത്തിയിരിക്കുന്നത്.