തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യം സുപ്രീം കോടതി നീട്ടി

single-img
3 June 2014

tarunസഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യം സുപ്രീം കോടതി ജൂണ്‍ 27 വരെ നീട്ടി.

 

 

 

 

അമ്മയുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ തേജ്പാലിന്റെ ജാമ്യം നീട്ടണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചിട്ടും അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തേജ്പാലിന് കഴിയാതിരുന്നകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ജാമ്യം അനുവദിക്കുന്നതിനെ ഗോവ പോലീസ് എതിര്‍ത്തു.