ലോക്‌സഭയിൽ കോണ്‍ഗ്രസ് കക്ഷി നേതാവായി മല്ലിഖാര്‍ജുന്‍ ഖാര്‍ഗെയെ നിയമിച്ചു

single-img
2 June 2014

mallikaലോക്‌സഭയിൽ കോണ്‍ഗ്രസ് കക്ഷി നേതാവായി മല്ലിഖാര്‍ജുന്‍ ഖാര്‍ഗെയെ നിയമിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി അറിയിച്ചു. മുന്‍ റെയില്‍വേ മന്ത്രി കൂടി ആണ് മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ.

 

 

 

സ്പീക്കര്‍ അനുവദിക്കുകയാണെങ്കില്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവാകുമെന്നും ദ്വിവേദി വ്യക്തമാക്കി. പ്രധാന പ്രതിപക്ഷമാകാന്‍ ആവശ്യമായ സീറ്റുകള്‍ കോണ്‍ഗ്രസിന് ഇല്ലാത്തതിനാല്‍ സ്പീക്കറുടെ തീരുമാനമനുസരിച്ചായിരിക്കും പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുക.