മൂന്നു പേരെ ആശുപത്രി മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

single-img
1 June 2014

kaഎൻഡോസൾഫാൻ രോഗബാധിതനായ പതിനൊന്നു വയസുകാരനടക്കം മൂന്നു പേരെ ആശുപത്രി മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട്‌ ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ മുള്ളിക്കല്‍ തമ്പാന്‍(50), ഭാര്യ പത്മിനി(42), മകന്‍ കാർത്തിക‌(11) എന്നിവരെയാണ് കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആശുപത്രി ജീവനക്കാർ കണ്ടെത്തിയത്.

 

 

 

കാർത്തിക്കിന്റെ ചികിത്സയ്ക്കായി ഇക്കഴിഞ്ഞ 30നാണ്‌ ഇവർ ആശുപത്രിയിലെത്തിയത്‌. ഇന്നു രാവിലെ മുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.