കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു ഉയര്‍ന്ന പരിഗണനയെന്ന് പൊന്‍ രാധാകൃഷ്ണന്‍

single-img
31 May 2014

PONRADHAKRISHNAN_1313519eപാലക്കാട് കഞ്ചിക്കോട് റെയില്‍ ഫാക്ടറി വിഷയവും കരമന-കളയിക്കാവിള റോഡ് വികസനവും ഉള്‍പ്പെടെ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു മുന്തിയ പരിഗണന നല്‍കുമെന്ന് കേന്ദ്രവ്യവസായ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. കാഞ്ചിക്കോട് ഉടന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരിയിലേക്ക് പോകാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം.

കന്യാകുമാരിയില്‍ നിന്നാണ് പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് എത്തിയത്. സഹമന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യമായി കന്യാകുമാരിയിലേക്ക് എത്തുന്ന പൊന്‍ രാധകൃഷ്ണനു വിപുലമായ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.