ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കാപ്പ നിയമം ചുമത്തുന്ന കാര്യം സർക്കാർ ആലോചിച്ചു വരികയാണെന്ന് രമേശ് ചെന്നിത്തല

single-img
31 May 2014

rameshഓപ്പറേഷൻ കുബേരയുടെ ഭാഗമായി കാപ്പ നിയമം ചുമത്തുന്ന കാര്യം സർക്കാർ ആലോചിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല .ഗുണ്ടാനിയമം ഭേദഗതി ചെയ്യുന്ന കാര്യവും സർക്കാർ പരിഗണിക്കുകയാണ്. കരുതൽ തടങ്കൽ ആറു മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തും.മണി ചെയിൻ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഓപ്പറേഷന്‍ കുബേരയുടെ പരിധിയില്‍ കൊണ്ടുവരും. ഓപ്പറേഷൻ കുബേര അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.