തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ നിര്‍മാണത്തിന് ഒരു കമ്പനി രംഗത്ത്

single-img
31 May 2014

monoതിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ നിര്‍മാണത്തിന് ഒരു കമ്പനി രംഗത്ത്. നിര്‍മാണക്കരാര്‍ ലഭിക്കുന്നതിനുള്ള സാങ്കേതിക ടെന്‍ഡര്‍ വെള്ളിയാഴ്ച തുറന്നപ്പോള്‍ ‘ബൊംബാഡിയാര്‍’ എന്ന അമേരിക്കന്‍ കമ്പനി സമര്‍പ്പിച്ച ടെന്‍ഡര്‍ മാത്രമേയുണ്ടായിരുന്നുള്ളു. നിര്‍മാണം ഏറ്റെടുക്കുന്നതിനുള്ള കരാര്‍ത്തുക നിശ്ചയിക്കുന്നതിനുള്ള സാമ്പത്തിക ടെന്‍ഡര്‍ ശനിയാഴ്ചയാണ് തുറക്കുക.

 

 

 

 

ഇത് രണ്ടാംതവണയാണ് മോണോ റെയില്‍ നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചത്.നേരത്തെ ടെന്‍ഡര്‍ വിളിച്ചപ്പോഴും ബൊംബാഡിയാറിന്റെ അപേക്ഷമാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു കമ്പനി മാത്രമേ അപേക്ഷകരായുള്ളൂവെങ്കില്‍ റീടെന്‍ഡര്‍ ചെയ്യണമെന്നാണ് ചട്ടം. അതനുസരിച്ചാണ് വീണ്ടും ടെന്‍ഡര്‍ വിളിച്ചത്നടപടികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു