യു.എസിന്റെ ഇന്റർനെറ്റ് ചാരവൃത്തി പരസ്യമാക്കിയ എഡ്വേർഡ് സ്നോഡന് മാപ്പ് നൽകാനാവില്ലെന്ന് അമേരിക്ക

single-img
31 May 2014

edയു.എസിന്റെ ഇന്റർനെറ്റ് ചാരവൃത്തി പരസ്യമാക്കിയ എഡ്വേർഡ് സ്നോഡന് മാപ്പ് നൽകാനാവില്ലെന്ന് അമേരിക്ക. സ്നോഡൻ യു.എസിലേക്ക് തിരിച്ചുവന്ന് വിചാരണ നേരിടണമെന്ന് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി ജയ് കാർനെ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വലിയ കുറ്റമാണ് സ്നോഡൻ ചെയ്തത്. രാജ്യദ്രോഹ പ്രവർത്തനത്തിൽ ഏർപ്പെട്ടയാൾക്ക് ഒരുകാരണവശാലും മാപ്പ് നൽകാനാവില്ലെന്നും കാർനെ പറഞ്ഞു.