മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും പാര്‍ട്ടിതലത്തില്‍ നടന്നിട്ടില്ലെന്ന് വി.എം. സുധീരന്‍

single-img
31 May 2014

vmസംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും പാര്‍ട്ടിതലത്തില്‍ നടന്നിട്ടില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്.

 

 

 

എന്നാല്‍ , ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിതലത്തില്‍ അത്തരത്തില്‍ യാതൊരുവിധ ചര്‍ച്ചയും നടന്നിട്ടില്ല-സുധീരന്‍ പറഞ്ഞു.കേരള പ്രസ് അക്കാദമിയില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുക ആയിരുന്നു  അദ്ദേഹം. വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടിയായാണ് സുധീരന്‍ മന്ത്രിസഭാ പുന:സംഘടനയുടെ കാര്യം പറഞ്ഞത്.